കണ്ണൂരിൽ നിന്നുള്ള ആദ്യവിമാനം പറന്നുയർന്നു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിൽ നിന്നുള്ള ആദ്യവിമാനം പറന്നുയർന്നു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം പറന്നുയർന്നു. എയർ ഇന്ത്യയുടെ വിമാനമാണ് പറന്നുയർന്നത്. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കാണ് ആദ്യ വിമാന സർവീസ്. സി.എൻ.എൻ എന്ന ചുരുക്കപേരിലാണ് ഇനി കണ്ണൂർ വിമാന താവളം അറിയപ്പെടുക.  മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളം നാടിന് സമർപ്പിച്ചത്. ആദ്യവിമാനം പറന്നുയരാൻ ഇരുവരും ചേർന്ന് ഫ്ലാഗ്ഗ് ഓഫ് ചെയ്തു. ജനലക്ഷ്യങ്ങളെ സാക്ഷിനിർത്തിയാണ് വിമാനത്താവളം ഉത്തരമലബാറിന് സമർപ്പിച്ചത്. ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ബിസിനസ്സ് രംഗത്തെ നിരവധിപേർ പങ്കെടുത്തു. കോൺഗ്രസും, ബി.ജെ.പിയും ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും പ്രതിഷേധം നടത്താതെ കിയാലിന് അനുകൂല നടപടി ഒരുക്കി ചടങ്ങിന് പരോക്ഷ പിന്തുണ നൽകി.

0Shares