കണ്ണൂര്‍: താലൂക്ക് പരിസരത്തെ കൂറ്റന്‍ ആല്‍മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് താഴെയിറക്കി. ഇന്നുച്ചക്ക് 12.30 ഓടെയാണ് സാമൂഹ്യപ്രവര്‍ത്തകയായ വീണാ മണിയെന്ന യുവതി മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.




വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ താലൂക്ക് പരിസരത്ത് തടിച്ചുകൂടി. ഇതുമൂലം ഏറെ നേരം ഇവിടെ ഗതാഗതം സ്തംഭിച്ചു. താഴെ വലവിരിച്ച് കൂറ്റന്‍ ഏണി ഉപയോഗിച്ച് മുകളില്‍ കയറിയ ഫയര്‍ഫോഴ്സും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് യുവതിയെ അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. ചില വിരുതന്മാര് അപമാനിച്ചുവെന്നും അവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയുടെ ആത്മഹത്യാ ശ്രമം.