സ്കോട്ട്ലാന്‍ഡ്: കണ്ണാടിയില്‍നോക്കി സ്വന്തം ചിത്രം വരയ്ക്കുന്ന എത്ര ചിത്രകാരന്മാരെ നമുക്ക് അറിയാം… അറിയില്ല അല്ലേ, കണ്ണാടിയില്‍ നോക്കിയിട്ട് ചിത്രമല്ല ഒരു പെര്‍ഫെക്ട് സെല്‍ഫി എടുക്കാന്‍ പോലും മിക്ക ആള്‍ക്കാര്‍ക്കും സാധിക്കില്ല. എന്നാല്‍ എങ്ങനെ വേറിട്ട രീതിയില്‍ ഈ രംഗത്ത് ശോഭിക്കാമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ചിത്രകാരന്മാരും. അത്തരത്തിലൊരു കലാകാരനാണ് ഇവാന് മെക്ക്ലൂ. സ്കോട്ട്ലാന്റിലെ എഡിന്‍ബര്‍ഗ് സ്വദേശിയായ ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ് ഇവാന്.

പൊതുവെ കലാകാരന്മാര് സ്വന്തം ചിത്രങ്ങള്‍ വരയ്ക്കുന്നതിനേക്കാള് താല്‍പ്പര്യം കാണിക്കുന്നത് മറ്റുള്ളവരുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതിനാണ്. ഇവാന്റെ പരീക്ഷണം സ്വന്തം ചിത്രം വരയ്ക്കുന്നതിലായിരുന്നു. കണ്ണാടി നോക്കിയാണ് ഇവാന് വരയ്ക്കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. കാന്വാസിന് പിന്നില്‍ നിന്ന് മുന്നിലൊരു കണ്ണാടിയും ഒരു വശത്ത് ക്യാമറയും വെച്ച് മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ഇവാന് തന്റെ ചിത്രരചന പൂര്‍ത്തിയാക്കിയത്.