
മോഹന്‍ലാലിന്റെ ബോക്സോഫീസ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ച ‘പുലിമുരുഗന്‍’ ഓസ്കര്‍ പട്ടികയിലേക്ക്. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഗോപീസുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച കാടണയും കാല്‍ച്ചിലമ്പേ ,മാനത്തെ മാരിക്കുറുമ്പേ എന്നീ ഗാനങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്.
ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തു വിട്ടത്. തെരഞ്ഞെടുക്കപ്പെട്ട 5 ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാകുക.ഇന്ത്യയില്‍ നിന്ന് പുലിമുരുകന്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ജനുവരി 23 നാണ് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
https://www.youtube.com/watch?time_continue=200&v=OKhnYRq8xjw
