ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

ബദിയടുക്ക: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനിരയാക്കിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കേസിന്നുത്തരവാദികളായ യുവതിയെയും ഭര്‍ത്താവിനെയും ഒരാഴ്ചക്കുള്ളില്‍ പിടികൂടുമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥിനിയെ വീട്ടു ജോലിക്ക് നിര്‍ത്തി ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. ബദിയടുക്ക സുഹറാബി, ഭര്‍ത്താവ് അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ ബദിയടുക്ക, നീര്‍ച്ചാല്‍ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്. ജില്ലാ വൈസ് പ്രസിഡണ്ടും കുമ്പള ഏരിയാ സെക്രട്ടറിയുമായ സി.എ സുബൈര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി സുബൈര്‍ ബാപ്പാലിപ്പൊന്നം അധ്യക്ഷനായി. ബദിയടുക്ക മേഖല സെക്രട്ടറി പി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. സി.പി.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി കെ ജഗന്നാഥഷെട്ടി, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി സി.എച്ച് ശങ്കരന്‍, നാസറുദ്ദീന്‍ മലങ്കര, ശ്രീകാന്ത് ചാലക്കോട്, നീര്‍ച്ചാല്‍ ദയാനന്ദ മാന്യ, വത്സല, ശോഭ സംസാരിച്ചു.

0Shares