എന്‍റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്; പോസിറ്റീവായ ഞാന്‍ വീണ്ടും തിരികെയെത്തും: അമൃത സുരേഷ്

  • Post category:news
  • Reading time:1 min read
You are currently viewing എന്‍റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്; പോസിറ്റീവായ ഞാന്‍ വീണ്ടും തിരികെയെത്തും: അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ മലയാള പിന്നണി ഗാനരംഗത്ത് എത്തിയ ഗായികയാണ് അമൃത സുരേഷ്. മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായ അമൃത ഇപ്പോള്‍ എ.ജി വ്ളോഗ്സ് യുട്യൂബ് ചാനലുമായി സജീവമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഒരു ഇന്‍സ്റ്റഗ്രമാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. “എന്‍റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ എനിക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയും ആവശ്യമാണ് എന്നാണ് താരം കുറിച്ചത്.

https://www.instagram.com/p/B2JlmdygXYg/?utm_source=ig_web_copy_link

ഇന്‍സ്റ്റഗ്രാം കുറിപ്പിന്‍റെ പൂര്‍ണ രൂപം:

എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ സ്നേഹം

എ.ജി വ്‌ളോഗ്‌സില്‍;പുതിയ എപ്പിസോഡുകള്‍ ചെയ്യാത്തതിനും സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റുകള്‍ നല്കാത്തതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു.. എന്‍റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ എനിക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയും ആവശ്യമാണ്…പോസിറ്റീവായ ഞാന്‍ വീണ്ടും തിരികെയെത്തും..എല്ലാവര്‍ക്കും സ്നേഹം.

0Shares