
തന്‍റെ പേരിൽ സമീപ കാലത്ത് പ്രചരിച്ച കഥകളെല്ലാം നുണകളാണെന്നു വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി ചന്ദ്രാ ലക്ഷ്മണ്‍ . സിനിമാ സീരിയല്‍ രംഗത്ത് നിറഞ്ഞു നിന്ന നടി മിനിസ്‌ക്രീനുകളില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. അതിന് പിന്നാലെയാണ് നടിയുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

ചന്ദ്ര വിവാഹിതയായി അമേരിക്കയില്‍ താമസം ആയെന്നായിരുന്നു ആദ്യ വാര്‍ത്ത എങ്കില്‍ പിന്നാലെ വന്നത് അവിടെ വെച്ച് നടി ഭര്‍ത്താവിന്‍റെ ക്രൂര പീഡനങ്ങള്‍ക്ക് വിധേയയായി എന്ന വാര്‍ത്തയാണ്. മാത്രമല്ല, ഇതിനെ തുടര്‍ന്ന് മനസ് തളര്‍ന്ന ചന്ദ്ര കലാരംഗത്തും നിന്ന് മാറി നിന്നുവെന്നും വാര്‍ത്ത പ്രചരിച്ചു.
എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചന്ദ്ര. അടുത്തിടെ നടന്ന ഒരു ചാനല്‍ ടോക്ക് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ചന്ദ്ര മനസ് തുറന്നത്.
താന്‍ സീരിയല്‍ / സിനിമാ രംഗത്ത് നിന്ന് ഇടവേളയെടുത്ത് മ്യൂറല്‍ പെയിന്റിങ് ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു എന്നും പ്രചരിച്ചത് പോലെ അല്ല കാര്യങ്ങൾ എന്നും വ്യക്തമാക്കി .സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പുറത്ത് വന്ന വാര്‍ത്തകളിലൊന്നും സത്യമില്ലെന്നും യഥാര്‍ഥത്തില്‍ താന്‍ വിവാഹം പോലും കഴിച്ചിട്ടില്ലാ എന്നാണു ചന്ദ്ര പറയുന്നത്.
