എം​.എ​ല്‍.​എ​ അടക്കം രണ്ടുപേരെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ട ഇരുവരും ഡി.ടി.പി നേതാക്കളാണ്

  • Post category:news
  • Reading time:1 min read
You are currently viewing എം​.എ​ല്‍.​എ​ അടക്കം രണ്ടുപേരെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ട ഇരുവരും ഡി.ടി.പി നേതാക്കളാണ്

ആ​ന്ധ്രാ​പ്ര​ദേ​ശ് : ഡി ടി പി എം​.എ​ല്‍.​എ​യും മു​ന്‍ എം​.എ​ല്‍​.എ​യും ന​ക്സ​ലു​ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. എം​.എ​ല്‍​.എ കി​ടാ​രി സ​ര്‍​വേ​ശ്വ​ര റാ​വു, മു​ന്‍ എം.​എ​ല്‍​.എ ശി​വേ​രി സോ​മ എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ് വി​ശാ​ഖ​പ​ട്ട​ണം ജി​ല്ല​യി​ലെ അ​ര​ക്കു വാ​ലി​യി​ലാ​ണ് ടി​.ഡി​.പി നേ​താ​ക്ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്.ഒ​ഡീ​ഷ​യു​മാ​യി അതിർത്തി പ​ങ്കി​ടു​ന്ന ആ​ദി​വാ​സി മേ​ഖ​ല​യാ​ണ് അ​ര​ക്കു വാ​ലി എന്ന പ്രദേശം. മാ​വോ​യി​സ്റ്റ് നേ​താ​വ് അ​ക്കി​രാ​ജു ഹ​ര​ഗോ​പാ​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​കേ​ന്ദ്ര​മാ​യാ​ണ് അ​ര​ക്കു വാ​ലി അ​റി​യ​പ്പെ​ടു​ന്ന​ത്. നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു അനുശോചനം അറിയിച്ചു.

0Shares