
ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തകരാറില്‍ ആയപ്പോള്‍ വേറിട്ട പ്രതിഷേധം. ആന്ധ്രയില്‍ ജനസേന സ്ഥാനാര്‍ത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു. അനന്ത്പൂര്‍ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി മധുസൂദനന് ഗുപ്തയാണ് വോട്ടിങ് യന്ത്രം തകരാറിലായതില്‍ പ്രതിഷേധിച്ചത്.

സ്ഥാനാര്‍ത്ഥിയായ അദ്ദേഹം പോളിങ് ബൂത്തിനുള്ളില്‍ കയറി മാധ്യമങ്ങളെ അകത്തുവിളിച്ച് ഈ യന്ത്രം തകരാറിലാണെന്നു ചൂണ്ടിക്കാട്ടിയ ശേഷം വോട്ടിങ് യന്ത്രം തകര്‍ക്കുകയായിരുന്നു. അദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തു. സമാനമായി ആന്ധ്രപ്രദേശിലെ വിവിധയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കുന്നുണ്ടെന്ന പരാതി ഉയരുന്നുണ്ട്.
രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
