
ദീര്‍ഘമായ പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിലേക്ക്. ഇനി ഒന്നിച്ചു ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹര്‍ജിയില്‍ റിമി വ്യക്തമാക്കുന്നു. ആറുമാസത്തിനകം ഇരുവരും വേര്‍പിരിയും. വിവാഹമോചന ഹര്‍ജി നല്കി കഴിഞ്ഞുവെന്നാണ് വിവരം. പിന്നണി ഗായികയില്‍ നിന്നുപരി മികച്ച അവതാരകയായിട്ടാണ് റിമിയെ മലയാളി പ്രേക്ഷകര്‍ കണ്ടിരുന്നത്.

താന്‍ സിനിമയിലേക്ക് പോകുന്നതിനോട് ഭര്‍ത്താവ് റോയ്സിന് ഒട്ടും താല്പര്യമില്ലെന്ന് റിമി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഒരു ആഗ്രഹം നടക്കട്ടെയെന്നും ഇനി അഭിനയിക്കില്ലാന്ന് ഉറപ്പ് നല്‍കിയുമാണ് ആദ്യ സിനിമ അഭിനയിച്ചതെന്ന് റിമി പറഞ്ഞിരുന്നു. അവിടെ തന്നെ അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ടുണ്ടാകാം. പതിനൊന്ന് വര്‍ഷമായിട്ടും ഇരുവര്‍ക്കും കുട്ടികളും ഇല്ലായിരുന്നു. റിമിയുടെ സഹോദരന് കല്യാണം കഴിച്ചത് സിനിമാ നടി മുക്തയെയാണ്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്. മുക്തയ്ക്ക് കുഞ്ഞ് പിറന്നതിനുപിന്നാലെ റിമിക്ക് എന്തുകൊണ്ട് അമ്മയാകുന്നില്ലെന്ന ചോദ്യം ഉയര്‍ന്നിരുന്നു.
ഇതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവാഹമോചന വാര്‍ത്ത വന്നിരിക്കുന്നത്. 2008ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. പരസ്പരം ഏറെ സ്നേഹിക്കുന്ന ദമ്പതികളായിട്ടാണ് ഇരുവരെയും പ്രേക്ഷകര്‍ കണ്ടത്.
എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി നല്‍കിയത്. വിവരം അധികമാരെയും അറിയിച്ചിരുന്നില്ല. വാര്‍ത്ത സത്യമാണെന്ന് അടുത്ത സുഹൃത്തുക്കളും പറയുന്നുണ്ട്. പരസ്പര സമ്മതത്തോടെ പിരിയുന്നതുകൊണ്ട് ആറുമാസത്തിനകം വിവാഹമോചനം ലഭിക്കും.
