
തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടം എല്ലാവര്ക്കും സുരക്ഷിതമാണെന്നും ഹിന്ദിയിലും ബംഗാളിലും സന്ദേശം കൈമാറി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇവിടെ ഒരു ആക്രമണവും ആര്‍ക്കെതിരെയും ഉണ്ടാകുന്നില്ല. തെറ്റായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുത്. ബോധവത്കരണത്തിനായി പോലീസ് നേരിട്ടറിങ്ങുമെന്നും ബെഹ്റ വ്യക്തമാക്കി. കേരളത്തില്‍ വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ ആക്രമണം നടക്കുകയെന്ന വ്യാജ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ വ്യാപകമായി ആക്രമണത്തിന് ഇരയാവുന്നുവെന്നാണു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാട്സാപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ്ക ണ്ടെത്തല്‍.ബംഗാളികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസത്യപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡി.ജി.പി നേരത്തെ വ്യക്തമാക്കിയിരുന്നു.
