ആരാണ് സാംസ്‌കാരിക നായകര്‍ എന്ന് ഇടതുപക്ഷം തീരുമാനിക്കുന്ന സ്ഥിതി കേരളത്തിലെന്ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ.ജയപ്രസാദ്

  • Post category:news
  • Reading time:1 min read
You are currently viewing ആരാണ് സാംസ്‌കാരിക നായകര്‍ എന്ന് ഇടതുപക്ഷം തീരുമാനിക്കുന്ന സ്ഥിതി കേരളത്തിലെന്ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ.ജയപ്രസാദ്

കാസര്‍കോട്: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ പലതും പാതിവഴിയില്‍ വെച്ച് അട്ടിമറിക്കപ്പെട്ടുവെന്നും ആരോക്കെ സാംസ്‌കാരിക നായകരായിരിക്കണമെന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതി വിശേഷത്തിലേക്ക് വര്‍ത്തമാനം കേരളമെത്തിയിരിക്കുകയാണെന്നും കേരള കേന്ദ്ര സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ.ജയപ്രസാദ്. കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടക്കുന്ന തപസ്യ സംസ്ഥാന ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഷ്ടമായികൊണ്ടിരിക്കുന്ന ഭാരതീയ സംസ്‌കാരത്തെ പുന:സൃഷ്ടിക്കാന്‍ തപസ്യ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് ശിബിരം ഉദ്ഘാടനം ചെയ്ത കന്നട ചലച്ചിത്ര സംവിധായകന്‍ ടി.എസ്.നാഗാഭരണ പറഞ്ഞു. ഭാരതത്തിന് ഒരു മഹത്തായ സംസ്‌കാരവും പാരമ്പര്യവുമുണ്ട്. ആ മഹത്തായ സംസ്‌കാരത്തെ അംഗീകരിക്കാന്‍ പുതുതലമുറയിലെ വലിയൊരു വിഭാഗം തയ്യാറാകുന്നില്ല. എല്ലാ സംസ്‌കാരങ്ങളെയും അംഗീകരിച്ച് മുന്നോട്ടു പോകാന്‍ നമുക്ക് കഴിയണം. പഴയകാലത്ത് ഗുരുശിഷ്യ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇന്നതിന് കോട്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് നാഗാഭരണ കൂട്ടിച്ചേര്‍ത്തു.
പി.ജി.ഹരിദാസ് അദ്ധ്യക്ഷനായി. ചിന്മയമിഷന്‍ മഠാധിപതി സ്വാമി വിവിക്താനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് പുണിഞ്ചിത്തായ, സംസ്‌കാര്‍ ബാരതി ദേശീയ സഹസംഘടനാ സെക്രട്ടറി പ.രാ.കൃഷ്ണമൂര്‍ത്തി, കന്നട ചലച്ചിത്രതാരം കാസര്‍കോട് ഞായറാഴ്ച വൈകീട്ടോടെ സമാപനമാകും.

0Shares