ആദ്യ ഭര്‍ത്താവിൻ്റെ അമ്പും വില്ലും കൊണ്ടുള്ള ആക്രമണത്തില്‍ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യ ഭര്‍ത്താവിൻ്റെ അമ്പും വില്ലും കൊണ്ടുള്ള ആക്രമണത്തില്‍ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ലണ്ടന്‍: മുന്‍ ഭര്‍ത്താവ് തൊടുത്ത അമ്പേറ്റ് ഗര്‍ഭിണി കൊല്ലപ്പെട്ടു. അതേസമയം കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഇല്‍ഫോര്‍ഡിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ ദേവി ഉണ്‍മതല്ലഗഡുവാണ് മുന്‍ഭര്‍ത്താവ് രമണോട്‌ഗെ ഉണ്‍മെതല്ലഗഡുവിന്റെ ആക്രമണത്തിനിരയായത്. വയറിന് അമ്പേറ്റ ദേവിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവി മരിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയിലെ വീട്ടില്‍ വച്ചായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്. പ്രതിയായ ആദ്യ ഭര്‍ത്താവിനെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. വിവാഹ മോചിതയായ ദേവി ഉണ്മതല്ലെഗാഡു കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംതിയാസ് മുഹമ്മദെന്നയാളെ വിവാഹം കഴിച്ചിരുന്നു. ഇതിന് ശേഷം മതം മാറി സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നു. ആദ്യ ഭര്‍ത്താവില്‍ മൂന്ന് മക്കളുള്ള ഇവര്‍ക്ക് രണ്ടാം ഭര്‍ത്താവില്‍ രണ്ട് മക്കളുണ്ട്. ഇംതിയാസില്‍ നിന്നുളള മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ആദ്യ ഭര്‍ത്താവില്‍ നിന്ന് ആക്രമണമുണ്ടായത്. എന്താണ് ആക്രമണത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.

0Shares