
ആകാശത്തോളം ഉയർന്ന് പെണ്‍പെരുമ. വ്യോമസേനയുടെ ഫ്ളൈറ്റ് കമാന്‍ഡര്‍ ആകുന്ന ആദ്യത്തെ വനിതാ ഉദ്യോഗസ്ഥയായി വിംഗ് കമാന്‍ഡര്‍ ഷാലിസ ധാമി. പതിനഞ്ച് വര്‍ഷമായി വ്യോമസേനയുടെ ഭാഗമായ ധാമി വ്യോമസേനയുടെ ആദ്യത്തെ വനിതാ ഇന്‍സ്ട്രക്ടര്‍ കൂടിയാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹിന്ദോന്‍ വ്യോമകേന്ദ്രത്തിലെ ചേതക് ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ ചുമതലയാണ് ധാമിക്ക്.

ഫ്ളൈയിംഗ് യൂണിറ്റിന്റെ തലപ്പത്തെ രണ്ടാമത്തെ ആളാണ് ഫ്ളൈറ്റ് കമാന്‍ഡര്‍. മണിക്കൂറില്‍ 220 കി.മീ വേഗതയില്‍ പറക്കുന്ന ചേതക് ഹെലികോപ്റ്ററില്‍ ആറ് പേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുന്നത്.
