ആ വീടുകളില്‍ നക്ഷത്രങ്ങള്‍ മിന്നുന്നില്ല; ദേവാലയങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്ല; ഐക്യപ്പെടലിന്റെ മാധ്യമ ധര്‍മ്മത്തില്‍ ചാനല്‍ ആര്‍.ബി കേരളത്തിലെ ഓഖി ദുരന്തബാധിതര്‍ക്കൊപ്പം

  • Post category:news
  • Reading time:1 min read
You are currently viewing ആ വീടുകളില്‍ നക്ഷത്രങ്ങള്‍ മിന്നുന്നില്ല; ദേവാലയങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്ല; ഐക്യപ്പെടലിന്റെ മാധ്യമ ധര്‍മ്മത്തില്‍ ചാനല്‍ ആര്‍.ബി കേരളത്തിലെ ഓഖി ദുരന്തബാധിതര്‍ക്കൊപ്പം

കൊച്ചി: ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ലോകമൊട്ടാകെ ആഘോഷത്തിലാണ്. എന്നാല്‍, ഓഖി ദുരന്തം വിതച്ച കേരളാ തീരങ്ങള്‍ ഉറ്റവരെയും കിടപ്പിടവും സര്‍വ്വതും നഷ്ടപ്പെട്ടതിന്റെ വേദനക്കിടയില്‍ വന്നെത്തിയ ക്രിസ്തുമസ് മനസറിഞ്ഞ് ആഘോഷിക്കാനാകാതെയുള്ള അവസ്ഥയിലും ആണ്.

ഏറെ ദുരിതങ്ങള്‍ സമ്മാനിച്ച പൂന്തുറ, കൊച്ചി തീരങ്ങളിലെ ഭവനങ്ങളിലൊന്നും നക്ഷത്രങ്ങള്‍ മിന്നിയില്ല. പ്രദേശത്തെ ദേവാലയങ്ങളിലൊന്നും തന്നെ കാര്യമായ ക്രിസ്തുമസ് ആഘോഷങ്ങള്‍ വേണ്ടായെന്ന് തീരുമാനമെടുത്തു കഴിഞ്ഞു. ഐക്യപ്പെടലിന്റെ മാധ്യമ ധര്‍മ്മത്തില്‍ ചാനല്‍ ആര്‍. ബി ഓഖി ദുരന്തബാധിതര്‍ക്കൊപ്പം നിലകൊള്ളുന്നു.

0Shares