
ന്യൂഡല്‍ഹി: ട്രാന്‍സ് ജെന്‍ഡറുകള്‍ക്കെതിരെ വിവാദമാകുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി. അവര്‍ സ്ത്രീകളോ പുരുഷന്മാരോ അല്ല. അതുകൊണ്ട് അവര്‍ സാരിയുടുക്കരുത് എന്നാണ് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ പറയുന്നത്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ സാരിക്ക് പകരം ധരിക്കേണ്ടത് പാന്റും ഷര്‍ട്ടുമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. അവര്‍ പുരുഷന്‍മാരുടെ വസ്ത്രങ്ങളും ധരിക്കണം. ഞാന്‍ അവരെ നിര്‍ബന്ധിക്കുകയല്ല, എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും സാരി ധരിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെവലപ്പിങ് മൊഡ്യൂള്‍സ് ഫോര്‍ സെന്‍സിറ്റൈസിങ് ട്രാന്‍സ്‌ജെന്‍ഡര്‍ പീപ്പിള്‍ ആന്‍ഡ് സ്‌റ്റെയ്ക്‌ഹോള്‍ഡേഴ്‌സ് എന്ന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.
