അര്‍ദ്ധരാത്രി വീടിനുളളില്‍ അതിക്രമിച്ചു കയറിയ സംഘം വിധവയായ വീട്ടമ്മയെ പീഡിപ്പിച്ചു; പീഡനം വായിൽ മരുന്നൊഴിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം

  • Post category:news
  • Reading time:1 min read
You are currently viewing അര്‍ദ്ധരാത്രി വീടിനുളളില്‍ അതിക്രമിച്ചു കയറിയ സംഘം വിധവയായ വീട്ടമ്മയെ പീഡിപ്പിച്ചു; പീഡനം വായിൽ മരുന്നൊഴിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം


കൊട്ടിയം: കൊട്ടിയത്ത് അര്‍ദ്ധരാത്രി വീടിനുളളില്‍ അതിക്രമിച്ചു കയറിയ സംഘം വിധവയായ വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തെത്തുടർന്ന് മാനസിക നില തെറ്റിയ വീട്ടമ്മ ചികിത്സയിലാണ്. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. ഒരുസംഘം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ ശേഷം വായിൽ മരുന്നൊഴിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം.

ഭർത്താവ് മരിച്ച ശേഷം എട്ടും പത്തും വയസ്സുള്ള മക്കൾക്കൊപ്പമായിരുന്നു താമസം. യുവതിയെ കൊട്ടിയം പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സർക്കാർ ഉദ്യോഗസ്ഥയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഇവർ. യുവതിയുടെ അമ്മയിൽ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

0Shares