അമേരിക്കയുടെ തോറി ബോവി വേഗറാണി

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയുടെ തോറി ബോവി വേഗറാണി

ലണ്ടന്‍: ലോക അത്‌ലറ്റിക് മീറ്റില്‍ അമേരിക്കകാരി തോറി ബോവിക്ക് വേഗറാണി പട്ടം. 100 മീറ്റര്‍ മത്സരത്തിന്റെ ആവേശകരമായ പോരാട്ടത്തില്‍ 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു തോറി സ്വര്‍ണം സ്വന്തമാക്കിയത്. ഐവറികോസ്റ്റിന്റെ മാരി ജോസു താലു വെള്ളി നേടി. മുന്നിലായിരുന്ന ഐവറികോസ്റ്റിന്റെ മാരി ജോസു താലുവിനെ അവസാന ചുവടിലാണു തോറി മറികടന്നത്. ഫിനിഷ് ചെയ്തപ്പോള്‍ തോറി ബോവിയുടെ കാലുതെറ്റിയിരുന്നു. പക്ഷെ കണക്കൂകൂട്ടലുകള്‍ ബോവിയുടെ തെറ്റിയിരുന്നില്ല. 10.85 സെക്കന്‍ഡാണു തോറി കുറിച്ച സമയം. മാരിയുടേത് 10.86. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് മാരി ജോസ് ടാലൂ. നെതര്‍ലന്‍ഡ്സിന്റെ ഡഫ്നി ഷിപ്പേഴ്സ് 10.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനത്തെത്തി. മെഡല്‍ നേടുമെന്നു കരുതിയ ജമൈക്കയുടെ എലെയിന്‍ തോംസണ്‍ അഞ്ചാമതയാണു ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ മാരത്തണില്‍ കെനിയയുടെ ജെഫറി കിപ്‌കോറിറും സ്വര്‍ണം സ്വന്തമാക്കി. എന്നാല് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേത്രി എലൈന്‍ തോംപ്‌സണ്‍ നിരാശപ്പെടുത്തി. അഞ്ചാം സ്ഥാനത്ത് മാത്രമാണ് തോംപ്‌സണിന് ഫിനിഷ് ചെയ്യാനായത്. ഹോളണ്ടില്‍ നിന്നുള്ള ഡാഫിന്‍ ഷിപ്പേഴ്‌സിനാണ് വെങ്കലം. ആഫ്രിക്കന്‍ താരങ്ങളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ പുരുഷന്മാരുടെ മാരത്തണില്‍ കെനിയയുടെ ജെഫറി കിപ്‌കോറിര്‍ സ്വര്‍ണം സ്വന്തമാക്കി. ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന എത്യോപ്യയുടെ താമിറത് തോല രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് മണിക്കൂറും എട്ട് മിനുട്ടും 27 സെക്കന്റുമെടുത്താണ് കിപ്‌കോറിര്‍ ഓടിയെത്തിയത്. വനിതകളുടെ മാരത്തണില്‍ ബഹ്‌റൈനിന്റെ റോസ് കെലിമോക്കാണ് സ്വര്‍ണം. കെനിയന്‍ പ്രതിയോഗി എഡ്‌ന കിപ്ലാഗട്ടിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രണ്ട് വര്‍ഷം മുമ്പ് മാത്രം ബഹ്‌റൈനി പൌരത്വം സ്വീകരിച്ച കെലിമോ രണ്ട് മണിക്കൂറും 27 മിനുട്ടും 11 സെക്കന്റുമെടുത്താണ് ഓടിയെത്തിയത്. വനിതാ പോള്‍വോള്‍ട്ടില്‍ ഗ്രീസിന്റെ ഏകാതറീന സ്റ്റെഫാനിഡി പുതിയ രാജ്ഞിയായി. 16 സെന്റിമീറ്റര്‍ ഉയരം ചാടിയാണ് സ്റ്റെഫാനിഡി സ്വര്‍ണം നേടിയത്.

0Shares