
അമേഠിയില്‍ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തോറ്റു എന്ന് റിപ്പോര്‍ട്ട്. എന്നാൽ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക മാധ്യമങ്ങൾ ആണ് രാഹുൽ തോറ്റു എന്ന വിവരം പുറത്തുവിട്ടത്. ഇരുപതിനായിരത്തിലധികം വോട്ടുകൾക്ക് സ്മൃതി ഇറാനി വിജയിച്ചു എന്നാണ് വിവരം.

പരാജയം അംഗീകരിച്ചതായി രാഹുൽഗാന്ധി പറഞ്ഞു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാല്‍ രാജിയില്‍ നിന്ന് രാഹുലിനെ സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് പിന്തിരിപ്പിച്ചെന്നാണ് വിവരം. രാവിലെ പ്രിയങ്ക ഗാന്ധിയും ഉച്ചയോടെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസ് നേട്ടം കൈവരിച്ചത്. യു.പി.എ മൂന്നക്കം കടന്നതുമില്ല. 345 സീറ്റില്‍ എന്‍.ഡി.എ ലീഡ് ചെയ്യുമ്പോള്‍ 86 സീറ്റില്‍ മാത്രമാണ് യു.പി.എ ലീഡ് ചെയ്യുന്നത്. വയനാട്ടില്‍ നാലു ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ജയിച്ചത്. അമേഠിയില്‍ തന്നെ തോല്‍പ്പിച്ച സ്മൃതി ഇറാനിയേയും രാഹുല്‍ അഭിനന്ദിച്ചു. സ്മൃതി ജിയുടെ വിജയത്തെ ബഹുമാനിക്കുന്നു. അമേഠിയുടെ പ്രിയം അവര്‍ക്കു നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
