
കാസർകോട് : ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ബ്ലഡ് കുറവ് ഉള്ളതുകൊണ്ട് ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ താല്പര്യമുള്ളവർ മുന്നോട്ടുവരണമെന്ന് ജനറൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ചെങ്കള ശാഖാ മുസ്‌ലിം യൂത്ത് ലീഗിന്‍റെ അഭിമുഖ്യത്തിൽ ഇരുപതോളം പ്രവർത്തകർ ബ്ലഡ് ഡൊണേറ്റ് ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് എം.എം, ശാഖ പ്രസിഡന്റ് നിഷാദ് ചെങ്കള, കാദർ ബദരിയ, മഹറൂഫ് ബദരിയ്യ, മൊയ്തീൻ കോവൽ, താജ് ഹനീഫ്, മാലിക് ചെങ്കള, റാഷിദ് പീടിക, അനീസ് കുഞ്ഞിപ്പള്ളി എന്നിവർ നേതൃത്വം നൽകി.
