ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തൃശൂർ സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ ബേക്കൽ ബീച്ചിൽ യോഗ ദിനാഘോഷം നടന്നു; സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു

You are currently viewing ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തൃശൂർ സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ ബേക്കൽ ബീച്ചിൽ യോഗ ദിനാഘോഷം നടന്നു; സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ശനിയാഴ്ച്ച ലോകം ആചരിച്ചു. ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയവുമായി ഇന്ത്യ ഈ വര്‍ഷത്തെ യോഗ ദിനം ആചരിക്കുകയാണ്. യോഗ പരിശീലനം മാനസിക ശാരീരിക ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്. സ്ഥിരമായുള്ള യോഗ പരിശീലനം ഒരു പരിധി വരെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. യോഗ ദിനത്തോടനുബന്ധിച്ച് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തൃശൂർ സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ ബേക്കൽ ബീച്ചിൽ യോഗ ദിനാഘോഷം നടന്നു. രാവിലെ 6 മണി മുതല്‍ 8 മണി വരെ യോഗാ പരിശീലനം ഉണ്ടായിരുന്നു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. സത്യനാരാണ ബല്ലേരി മുഖ്യാതിഥിയായിരുന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍, മെമ്പര്‍ അബ്ദുള്ള, ആര്‍ക്കിയോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂപ്രണ്ടന്റ് വിജയകുമാര്‍ എസ് നായര്‍, ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് ഷാജു പി.വി തുടങ്ങി നിരവധിപേർ സംബന്ധിച്ചു.

0Shares