
കാഞ്ഞങ്ങാട് (കാസർകോട്): നെഹ്‌റു കോളേജിൽ വച്ച് നടന്ന 24മത് ജില്ലാ ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമി 91 പോയിന്റ് നേടി ഓവർ ഓൾ കിരീടം നേടി. 77 പോയിന്റ് നേടിയ കാഞ്ഞങ്ങാട് തായ്‌ക്വോണ്ടോ അക്കാദമി രണ്ടാം സ്ഥാനവും 62 പോയിന്റ് നേടി വെള്ളിക്കൊത്ത് തായ്‌ക്വോണ്ടോ അക്കാദമി മൂന്നാം സ്ഥാനവും നേടി. അന്നേ ദിവസം നടന്ന സീനിയർ വിഭാഗം മത്സരത്തിൽ 58 പോയിന്റ് നേടി തായ്‌ക്വോണ്ടോ അക്കാദമി വെള്ളിക്കോത്ത് ഒന്നാം സ്ഥാനവും 46 പോയിന്റ് നേടി യോദ്ധ കാസറഗോഡ് രണ്ടാം സ്ഥാനവും 32 പോയിന്റ് നേടി തായ്‌ക്വോണ്ടോ അക്കാദമി കാഞ്ഞങ്ങാട് മൂന്നാം സ്ഥാനവും നേടി.

യോദ്ധാ അക്കാഡമിക്ക് വേണ്ടി മെഡൽ നേടിയവർ
1) യദുരാജ് എ എസ് ചെർക്കള- ഗോൾഡ് മെഡൽ
2) സനൽകുമാർ പാടി- ഗോൾഡ് മെഡൽ
3) സിനൻ രാജ് പൊയിനാച്ചി- ഗോൾഡ് മെഡൽ
4) നവനീത് സി മോഹൻ പൊയിനാച്ചി- ഗോൾഡ് മെഡൽ
5) ശരണ്യ കെ കാസറഗോഡ് – ഗോൾഡ് മെഡൽ
6) വിദ്യാമോൾ ആർ എൽ മധുർ- ഗോൾഡ് മെഡൽ
7) നിത എസ് നായർ കല്ലിയോട്ട്- ഗോൾഡ് മെഡൽ
8) ശിവകാമി കല്ലിയോട്ട്- ഗോൾഡ് മെഡൽ
9) അനുഷ കെ വിദ്യാനഗർ- ഗോൾഡ് മെഡൽ
10) വർഷ നാരായണൻ ചാലിങ്കാൽ- ഗോൾഡ് മെഡൽ
11) ആഭരി ടി കെ പരവനടുക്കം- ഗോൾഡ് മെഡൽ
12) സുജിത്ത് കെ പൊയിനാച്ചി – സിൽവർ മെഡൽ
13) അദ്വൈത് ദിനു കരിച്ചേരി – സിൽവർ മെഡൽ
14) ജിഷ്ണു എം കാസറഗോഡ് – സിൽവർ മെഡൽ
15) അനുശ്രീ എസ് കെ പെരുമ്പള – സിൽവർ മെഡൽ
16) ശാശ്വത് കൂട്ടപ്പുന്ന – ബ്രോൺസ് മെഡൽ-
17) ശ്രീജിത്ത് ടി കെ പൊയിനാച്ചി – ബ്രോൺസ് മെഡൽ
18) ശ്രീകാർത്തിക് പറമ്പ – ബ്രോൺസ് മെഡൽ
19) ഗോപിക ബി – ബ്രോൺസ് മെഡൽ
20) ഫാത്തിമത്ത് സിതാര വിദ്യാനഗർ – ബ്രോൺസ് മെഡൽ
21) ദീക്ഷ വി – ബ്രോൺസ് മെഡൽ

വിജയികൾക്ക് തായ്‌ക്വോണ്ടോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാസ്റ്റർ എം കുഞ്ഞബ്ദുള്ള, സെക്രട്ടറി മാസ്റ്റർ എം ഷാജി, മാസ്റ്റർ വി വി മധു, മാസ്റ്റർ ബി ഐ പ്രകാശ്, മാസ്റ്റർ ബി ജയൻ, മാസ്റ്റർ കെ കെ രഞ്ജിത്ത് കുമാർ, മാസ്റ്റർ എം അഷ്‌റഫ് എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജില്ലാ ചാമ്പ്യഷിപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾ ഈ മാസം അവസാനവാരം തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ഡിസംബർ 29, 30 തിയതികളിലാണ് തൃശ്ശൂരിൽ മത്സരം. സംസ്ഥാന സീനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് ജനുവരിയിലാണ് നടക്കുക.

