രാജ്യത്തിൻ്റെ സുരക്ഷ കൂടുതല്‍ ഭീഷണി നേരിടുന്നു; യുദ്ധത്തിന് സജ്ജമാകാൻ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

  • Post category:international / news
  • Reading time:1 min read
You are currently viewing രാജ്യത്തിൻ്റെ സുരക്ഷ കൂടുതല്‍ ഭീഷണി നേരിടുന്നു; യുദ്ധത്തിന് സജ്ജമാകാൻ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

തായ്‌വാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, യുദ്ധത്തിന് സജ്ജമാകാന്‍ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.ബീജിങ്ങിലെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനിലെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഷിയുടെ നിര്‍ദേശം.കഴിഞ്ഞദിവസം ചൈനീസ് യുദ്ധവിമാനങ്ങള്‍ വ്യോമ അതിര്‍ത്തി കടന്നത് മേഖലയില്‍ ഏറെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

പ്രകോപനപരമായ നീക്കങ്ങള്‍ ചൈന ഉപേക്ഷിക്കണമെന്നാണ് താ‌യ്‌വാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സൈനിക പരിശീലനം കൂടുതല്‍ ശക്തിപ്പെടുത്തണം. രാജ്യത്തിൻ്റെ സുരക്ഷ കൂടുതല്‍ ഭീഷണി നേരിടുകയാണെന്നും അനിശ്ചിതത്വത്തിലേക്ക് പോകുന്നതായും ഷി ജിന്‍പിങ് പറഞ്ഞു. അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിലുള്ള യുദ്ധത്തിന് തന്നെ സജ്ജമായിരിക്കണമെന്നും ഷി ആവശ്യപ്പെട്ടു.

മുഴുവന്‍ സൈന്യവും തങ്ങളുടെ എല്ലാ ഊര്‍ജവും യുദ്ധ സജ്ജീകരണത്തിനായി വിനിയോഗിക്കുകയും അതിൻ്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുകയും വേണമെന്നും ഷി പറഞ്ഞു. തായ് വാന്‍ അതിര്‍ത്തി മേഖലയില്‍ ഇരു രാജ്യങ്ങളും യുദ്ധസന്നാഹങ്ങള്‍ തുടരുകയാണ്.

0Shares