Categories
ഡെങ്കിപ്പനി വിരുദ്ധ ദിനം: സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഡെങ്കു ക്വിസ് മത്സര വിജയികളെ തിരഞ്ഞെടുത്തു
ശരിയുത്തരങ്ങള്‍ അയച്ച 171 പേരില്‍ നെറുക്കെടുപ്പിലൂടെയാണ് മൂന്ന് വിജയികളെ തിരഞ്ഞെടുത്തത്. ഡെങ്കു ഡൗണ്‍ എന്ന ഫോട്ടോ ചാലഞ്ച് മത്സര വിജയിയെയും പ്രഖ്യാപിച്ചു.
Trending News





കാസര്‍കോട്: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്‍റെ സഹകരണത്തോടെ നടത്തിയ ഡെങ്കു ക്വിസ് മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നടന്ന നറുക്കെടുപ്പില്‍ ജില്ലാ മലേറിയ ഓഫീസറും ബയോളജിസ്റ്റ് ഇന്‍ചാര്‍ജ്ജുമായ കെ.പ്രകാശ്കുമാര്‍ വിജയികളെ തിരഞ്ഞെടുത്തു. ഷഹദാന കാഞ്ഞങ്ങാട്, അശ്വിന്‍ ബീരന്ത്വയല്‍, ജ്യോതി മല്ലം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
Also Read
ശരിയുത്തരങ്ങള്‍ അയച്ച 171 പേരില്‍ നെറുക്കെടുപ്പിലൂടെയാണ് മൂന്ന് വിജയികളെ തിരഞ്ഞെടുത്തത്. ഡെങ്കു ഡൗണ്‍ എന്ന ഫോട്ടോ ചാലഞ്ച് മത്സര വിജയിയെയും പ്രഖ്യാപിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍ ശോഭ സി. വി യാണ് ഈ വിഭാഗത്തില്‍ വിജയി. കൊറോണ രോഗം മൂലം ലോക്ക് ഡൗണ്‍ നിലനില്‍ക്കെ സാമൂഹ്യ മാധ്യമം ഉപയോഗിച്ചാണ് വ്യത്യസ്തമായ രീതിയില്‍ ആരോഗ്യവകുപ്പ് മത്സരം സംഘടിപ്പിച്ചത്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍. ഇ. രാധാകൃഷ്ണന്‍ നായര്‍, ഫൈലേറിയ ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗീസ്, വിന്‍സന്റ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

കൊറോണ രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ വീട്ടിലിരിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായാണ് ഡെങ്കു ഡൗണ്‍ ചലഞ്ജ് ആരോഗ്യവകുപ്പ് നടപ്പിലാക്കിയത്. ഇതിന്‍റെ ഭാഗമായി വീടിന് ചുറ്റുമുള്ള കൊതുകിന്‍റെ ഉറവിടങ്ങള്‍ കണ്ടെത്തുകയും അതിന്‍റെ ഫോട്ടോയും കൂടാതെ ആ ഉറവിടം ഇല്ലാതാക്കിയ ശേഷമുള്ള ഫോട്ടോയും വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കുക എന്നതായിരുന്നു മത്സരം.
ഏറ്റവും മികച്ച ഫോട്ടോ അയക്കുന്നവര്‍ക്കാണ് സമ്മാനം. ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ വ്യാപമാകുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപൃതരായി കൊണ്ട് കൊതുകു ജന്യ രോഗങ്ങള്‍ക്കെതിരെയുള്ള ചാലഞ്ച് യില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.

Sorry, there was a YouTube error.