
നടി ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹവും അതിനെപ്പറ്റിയുള്ള ചർച്ചകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടി വിവാഹിതയാകുന്നു എന്ന വാർത്തകൾ പുറത്ത് വന്നത് മുതൽ സോഷ്യൽ മീഡിയയുടെ ചോദ്യം വരൻ ആരാണെന്ന് ആയിരുന്നു. എന്നാൽ ഇതിനോട് നടി പ്രതികരിക്കാതിരുന്നപ്പോൾ സോഷ്യൽ മീഡിയ തന്നെ അത് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ആ ശ്രമത്തിൽ ഉയർന്ന് വന്നത് നടൻ മുകേഷിൻ്റെയും, ഇടവേള ബാബുവിന്റേയുമൊക്കെ പേരായിരുന്നു.

പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകുകയാണ് താരം. തൻ്റെ വിവാഹ വാര്‍ത്ത വ്യാജമെന്നല്ല, അത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് വേണം പറയാന്‍. താന്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും താരം വ്യക്തമാക്കി.
ഈ വിഷയത്തില്‍ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്. എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കിയതില്‍ സന്തോഷമുണ്ടെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു.
ഇപ്പോൾ അമ്പത്തിരണ്ട് വയസുള്ള താരം വിവാഹം കഴിക്കാന്‍ പോകുന്നത് മലയാളത്തിലെ ഒരു നടനെയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മുമ്പ് വിവാഹം കഴിക്കാത്തതിന് താരം പല കാരണങ്ങളും പറഞ്ഞിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് വേണമെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം മറുപടി നൽകിയത്.
