Categories
നിരാലംബരായ കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകി ‘ചങ്ങായിസ് ഓൺലി’ വാട്സ്ആപ്പ് കൂട്ടായ്മ
200ഓളം അംഗങ്ങളുള്ള ഈ കൂട്ടായ്മ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. കൂട്ടായ്മയുടെ രണ്ടാംഘട്ട സഹായമാണ് ഇപ്പോൾ നടത്തിവരുന്നത്.
Trending News





കുണ്ടംകുഴി / കാസർകോട്: കോവിഡ്19 ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന ബേഡഡുക്ക പഞ്ചായത്തിലെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പെരുന്നാൾ ദിനത്തിൽ വാട്സ്ആപ്പ് കൂട്ടായ്മ ഭക്ഷ്യധാന്യ കിറ്റ് നൽകി. ചങ്ങായിസ് ഓൺലി വാട്സ്ആപ്പ് കൂട്ടായ്മയാണ് മാതൃകാ പ്രവർത്തനം നടത്തിയത്.
Also Read

കിറ്റ് വിതരണത്തിന്‍റെ ഉദ്ഘാടനം ബേഡകം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഉത്തംദാസ് നിർവഹിച്ചു. കിറ്റ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം ധന്യ, ബഡ്സ് സ്കൂൾ ജീവനക്കാരി ഗിരിജ എന്നിവർ ഏറ്റുവാങ്ങി. ഗ്രൂപ്പ് അംഗങ്ങൾ കിറ്റുകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചുകൊടുത്തു. 200ഓളം അംഗങ്ങളുള്ള ഈ കൂട്ടായ്മ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. കൂട്ടായ്മയുടെ രണ്ടാംഘട്ട സഹായമാണ് ഇപ്പോൾ നടത്തിവരുന്നത്.

Sorry, there was a YouTube error.