Categories
7 ഗവ- എൽ.പി, യു.പി സ്കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്ത് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
Trending News


കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായയത്തിലെ 7 ഗവ എൽ.പി, യു.പി സ്കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം ആനന്ദ വല്ലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ബാവ വിതരണോദ്ഘാടനം നിർവഹിച്ചു. നിർവ്വഹണോദ്യോഗസ്ഥ കെ.പി ശ്രീജ ടീച്ചർ സ്വാഗത പ്രസംഗം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സൌദ, മെമ്പർമാരായ ഫായിസ് ബീരിച്ചേരി, കെ വി കാർത്യായനി, സാജിദ സഫറുള്ള, കെ.എം ഫരീദ, എം അബ്ദുൾ ഷുക്കൂർ, എം.കെ ഹാജി, എം ഷൈമ, ഇ ശശിധരൻ, കെ.വി രാധ, എ.കെ സുജ, കെ.എം.വി ഭാർഗ്ഗവി, വി.പി സുനീറ, സെക്രട്ടറി ആർ ബിജുകുമാർ എന്നിവ സംസാരിച്ചു.

Sorry, there was a YouTube error.