
കൊച്ചി: പൊലീസ് സ്റ്റേഷനുകളിൽ രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ എ.സി മുറിയിൽ കിടന്നുറങ്ങുന്നുവെന്ന ആക്ഷേപവുമായി സർക്കുലർ. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കനാം എന്നാണ് എറണാകുളം സെൻട്രലിലെ അസി.കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
രാത്രി കാലങ്ങളിൽ പാറാവ് ഡ്യൂട്ടിയിലും ജി.ഡി ചാർജ് ഡ്യൂട്ടിയിലും നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എസ്എച്ച്ഒമാരുടെ മുറിയിൽ എ.സി ഉപയോഗിച്ച് കിടന്നുറങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു.

ഇക്കാര്യത്തിൽ എസ്എച്ച്ഒമാർ ശ്രദ്ധിക്കണമെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
എറണാകുളം സെൻട്രല്‍ സബ് ഡിവിഷനിലെ എല്ലാ എസ്.എച്ച്.ഒമാരുടെയും വ്യക്തിഗത ശ്രദ്ധ പതിയണമെന്നാണ് നിർദേശം. അതേസമയം, സർക്കുലറിനെതിരെ പൊലീസുകാർക്ക് ഇടയിൽ അമർഷം ശക്തമായി. സർക്കുലർ പിൻവലിക്കണം എന്നാണ് ആവശ്യം.
