Categories
കഴിഞ്ഞ വര്‍ഷത്തെ വലിയ പണം വാരി സിനിമ; യുവാക്കളെയും വിദ്യാർത്ഥികളെയും വഴിതെറ്റിച്ചു; വയലൻസ് നിറഞ്ഞ സിനിമക്ക് വിലക്ക്; സംഭവം ഇങ്ങനെ..
Trending News


കൊച്ചി: മലയാള സിനിമകളും വൈലൻസ് നിറഞ്ഞതും പുതു തലമുറയെ വഴിതെറ്റുകുന്നതാണെന്നുള്ള വിമർശനം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. തിയറ്ററുകളില്‍ വന്‍ വിജയം നേടുകയും കൂടുതൽ വയലൻസ് നിറഞ്ഞതുമായ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ എന്ന സിനിമക്ക് ഭാഗിക വിലക്ക് ഏർപ്പെടുത്തി. ടെലിവിഷനിൽ സിനിമ പ്രദർശിപ്പിക്കുന്നതിനാണ് വിലക്ക്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സി.ബി.എഫ്‍.സി) പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുള്ളത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നതാണ് കണ്ടെത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം എന്നാണ് നിർദേശം.
കഴിഞ്ഞ വര്‍ഷത്തെ വലിയ പണം വാരി സിനിമകളിൽ ഒന്ന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ് പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ. എന്നാൽ കേരളത്തില്‍ വര്‍ധിച്ച് വരുന്ന, ക്രിമിനൽ കേസുകളിൽ വിദ്യാർത്ഥികളിലും യുവാക്കളിലും സിനിമയുണ്ടാക്കുന്ന സ്വാധീനം ചർച്ചയായിട്ടുണ്ട്. ജോജു ജോർജ് സംവിധാനം ചെയ്ത് അഭിനയിച്ച പണി സിനിമയിലും യൂവാക്കളുടെ ക്രിമിനൽ സ്വഭാവമാണ് കാണിച്ചിരിക്കുന്നത്. ഈ സിനിമയിലും കഴുത്ത് അറുത്ത് കൊലനടത്തുന്ന സീനും ഗുണ്ടാ പകപോക്കലും എല്ലാം വയലൻസിന് വഴിവെച്ചു എന്നാണ് വിലയിരുത്തൽ.

Sorry, there was a YouTube error.