വിക്രാന്ത് റോണ എത്തുന്നത് 3ഡിയിൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing വിക്രാന്ത് റോണ എത്തുന്നത് 3ഡിയിൽ

കിച്ച സുദീപിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിക്രാന്ത് റോണ ജൂലൈ 28 ന് തീയേറ്ററുകളിലെത്തും. അനുപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ഫാന്‍റസി ചിത്രത്തിൽ നീത അശോക്, നിരുപ് ഭണ്ഡാരി, സിദ്ധു മൂളിമാനി, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം കിച്ച സുദീപിന്‍റെ വിക്രാന്ത് റോണ നിരവധി തവണ റിലീസ് മാറ്റിവച്ചിരുന്നു. ചിത്രം 14 ഭാഷകളിൽ ത്രിഡി ഫോർമാറ്റിൽ റിലീസ് ചെയ്യും. കിച്ച സുദീപ് ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ജാക്വലിൻ ഫെർണാണ്ടസ് ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടും. വില്യം ഡേവിഡ് ഛായാഗ്രഹണവും അജനീഷ് ബി ലോകനാഥ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

0Shares