പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സിൽവർ സ്‌റ്റോം അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സിൽവർ സ്‌റ്റോം അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു

ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടർ തീം പാർക്ക് പൂട്ടിച്ചു. വാട്ടർ തീം പാർക്കായ സിൽവർ സ്‌റ്റോം അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. പാർക്കിൽ കുളിച്ച നിരവധി കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

എറണാകുളത്ത് നിന്ന് വിനോദയാത്രയ്ക്കെത്തിയ രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പതിനേഴാം തീയതിക്ക് ശേഷം അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് സന്ദർശിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ ഫോം വഴിയാണ് സന്ദർശകരുടെ വിവരങ്ങളെടുക്കുക. സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

0Shares