
കാസർകോട്: യുണൈറ്റഡ് കമ്പാർ യുണൈറ്റഡ് ചാരിറ്റിയുടെ നേതൃത്തിൽ റംസാൻ റിലീഫ് 2024 വിതരണം ചെയ്തു. കമ്പാർ ജമാഅത്ത് ഖത്തീബ് കബീർ ഇർഫാനി ഉത്ഘാടനം ചെയ്തു. കരീം മൗലവി, അഷ്‌റഫ് മൗലവി, ഇബ്രാഹിം, റഫീഖ് അക്കര, നസിർ മിത്തൊടി, ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് സാബിർ കിഡ്സ് ക്യാമ്പ്, ക്ലബ് ഭാരവാഹികളായ ഇർഷാദ് അലി, റൗഷദ്, ഷാഫി ഒമാൻ, മസീഫ്, സഫീർ, ഷമീം, ശാമിൽ, ജമാൽ ദുബായ്, സീത്, സിർമത്, അമീർ, സമീർ സൗദി തുടങ്ങിയവർ റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അര ലക്ഷം രൂപയിൽ അധികം പണം സമാഹരിച്ച് 36 കുടുംബങ്ങൾക്കാണ് റിലീഫ് വിതരണം ചെയ്തതെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. നാട്ടിലും ഗൾഫ് നാടുകളിലും ജോലിചെയ്യുന്ന ക്ലബ് ഭാരവാഹികളും ചാരിറ്റിയുമായി സഹകരിക്കുന്ന സഹപ്രവർത്തകരുമാണ് റിലീഫിൻ്റെ ഭാഗമായതെന്ന് ഭാരവാഹികൾ പറഞ്ഞു. റമളാനിനു പുറമെ മറ്റു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് യുണൈറ്റഡ് കമ്പാർ.

