കഴിവുള്ള സ്ത്രീകളെ പ്രാദേശിക ഭരണ സംവിധാനങ്ങളുടെ പങ്കാളിത്തത്തിലേക്ക് സമർപ്പിക്കാൻ വനിതാ ലീഗിന്‍റെ പ്രവർത്തനം വഴി കഴിഞ്ഞു: സി.ടി. അഹമ്മദലി

  • Post category:local news
  • Reading time:1 min read
You are currently viewing കഴിവുള്ള സ്ത്രീകളെ പ്രാദേശിക ഭരണ സംവിധാനങ്ങളുടെ പങ്കാളിത്തത്തിലേക്ക് സമർപ്പിക്കാൻ വനിതാ ലീഗിന്‍റെ പ്രവർത്തനം വഴി കഴിഞ്ഞു: സി.ടി. അഹമ്മദലി

കാസർകോട്: കാര്യ ശേഷിയും, സൂക്ഷ്മതയും, നൈപുണ്യവും ഒത്തിണങ്ങിയ സ്ത്രീകളെ
പ്രാദേശിക ഭരണ സംവിധാനങ്ങളുടെ പങ്കാളിത്തത്തിലേക്ക് സമർപ്പിക്കാൻ വനിതാ ലീഗിന്‍റെ പ്രവർത്തനം വഴി സാധ്യമായിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി അഭിപ്രായപ്പെട്ടു.

വനിതാ ലീഗ് ജില്ലാ കമ്മിറ്റി ജന പ്രതിനിധികൾക്ക് ഏർപ്പെടുത്തിയ ‘പെൺ സാരഥി ‘ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ നിലനിൽക്കുന്ന സാഹോദര്യവും, അയൽപക്ക ചേർച്ചയും തച്ചുടച്ച് വോട്ടിന് വേണ്ടി വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ഇടതുപക്ഷത്തിന്‍റെയും ബി.ജെപി.യുടെയും അപൽക്കരമായ നീക്കത്തെ സ്ത്രീ സമൂഹം ചെറുത്ത് തോൽപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് പി.പി.നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദു ല്ല മുഖ്യാതിഥിയായി സംബന്ധിച്ചു. കെ.മുഹമ്മദ് കുഞ്ഞി, അഷറഫ്‌ എടനീർ, ബി.ഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം, ശാസിയ ചെമ്മനാട് , നസീമ കൊടിയമ്മ, ഷാഹിദ പടന്ന, ഖദീജ ഹമീദ്, ആയിശ സഅദുള്ള, ഷക്കീല മജീദ്, ഫരീദ സക്കീർ , സാഹിറ ചെങ്കള, ആയിഷ എൺമകജെ, ഷീബ ഉമ്മർ, ഫരീദ തൃക്കരിപ്പൂർ എന്നിവര്‍ പ്രസംഗിച്ചു.

0Shares