Categories
news obitury

മൂന്ന് പൂജാരിമാർ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ; ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥര്‍ സ്​ഥലം സന്ദര്‍ശിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ഒരു ക്ഷേത്രത്തിനകത്ത് മൂന്ന് പുജാരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ അരക്കേശ്വര ക്ഷേത്രത്തി​ല്‍ കഴിഞ്ഞ ദിവസമാണ്​ സംഭവം. ഗണേഷ്​, പ്രകാശ്, ആനന്ദ്​ എന്നിവരാണ്​ കൊല്ല​പ്പെട്ടത്​. കവർച്ചക്കിടെ തടയാൻ ശ്രമിച്ച പുജാരിമാരെ കൊലപ്പെടുത്തിയതാവാമെന്നാണ് പോലീസ് പറയുന്നത്. ഭണ്ഡാരപ്പെട്ടിയിലെ പണം മോഷണം പോയിട്ടുണ്ട്​. നാണയങ്ങൾ നഷ്ട്ടപെട്ടിട്ടില്ല.

ക്ഷേത്രത്തിന്​ അകത്ത്​ ഉറങ്ങികിടന്ന പൂജാരിമാരെയാണ് ആക്രമിച്ച്‌​ കൊലപ്പെടുത്തിയത്. മോഷണം നടത്തുന്നത് പുജാരിമാർ കണ്ടതാകാം കൊലപാതകത്തിൽ കലാശിക്കാൻ കാരണമെന്നാണ് പോലീസ് നിഗമനം. ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥര്‍ സ്​ഥലം സന്ദര്‍ശിച്ചു. മൂന്ന് പൂജാരിമാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ മൂന്നുപേരുടെയും കുടുംബത്തിന്​ അഞ്ചുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest