പൊലീസിനെ കണ്ടപ്പോള്‍ പ്ലാറ്റ് ഫോമില്‍ വിശ്രമം; രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല, മാരക ലഹരിയുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing പൊലീസിനെ കണ്ടപ്പോള്‍ പ്ലാറ്റ് ഫോമില്‍ വിശ്രമം; രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല, മാരക ലഹരിയുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്: വീര്യം കൂടിയ മയക്കുമരുന്ന് ട്രെയിനിലൂടെ കടത്താന്‍ ശ്രമിച്ചതിന് യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശി അശ്വതി(24), തൃപ്രയാര്‍ നാട്ടിക സ്വദേശി ആഷിക്(24), കാര സ്വദേശി അജയ്(21) എന്നിവരെയാണ് റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് സംഘവും ചേര്‍ന്ന് പിടികൂടിയത്.

പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടക്കുന്നത് കണ്ട് ഭയന്ന സംഘം ആദ്യം പ്ലാറ്റ്‌ഫോമില്‍ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. രണ്ടുലക്ഷം രൂപയോളം വിലവരുന്ന 20 ഗ്രാം ചരസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മണാലിയില്‍ നിന്ന് വാങ്ങിയ ചരസ് റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തിച്ച്‌ അവിടെ നിന്ന് കേരള എക്സ്പ്രസില്‍ തൃശൂരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്ന് സംഘം മൊഴി നല്‍കി.

0Shares