കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ചുഴിയില്‍പ്പെട്ടു; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പയസ്വിനി പുഴയില്‍ മുങ്ങി മരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ചുഴിയില്‍പ്പെട്ടു; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പയസ്വിനി പുഴയില്‍ മുങ്ങി മരിച്ചു

കാസർകോട്: കുണ്ടംകുഴിയില്‍ പയസ്വിനി പുഴയില്‍ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. ദമ്പതികളായ നിതിന്‍(38), ഭാര്യയും കർണാടക സ്വദേശിനിയുമായ ദീക്ഷ(30) എന്നിവരും ഇവരുടെ ബന്ധുവായ മനീഷ്(16) എന്നിവരാണ് മരിച്ചത്.

നിതിൻ്റെ ചേട്ടൻ്റെ മകനാണ് മനീഷ്. പ്രവാസിയായ നിതിൻ ഒരുമാസം മുമ്പാണ് അവധിയിൽ നാട്ടിലെത്തിയത്. അയൽക്കാരായ ബന്ധുക്കളുൾപ്പെടെ ഒമ്പത് പേരാണ് വീട്ടിൽ നിന്നും ഒരു കിലോമീറ്ററിൽ അധികം ദൂരെയുള്ള പുഴയിലേക്ക് പോയത്. നിതീഷ് മാത്രമാണ് കുളിക്കാനിറങ്ങിയത്. അതിനിടയിൽ അബദ്ധത്തിൽ ഭാര്യ ദീക്ഷ വെള്ളത്തിൽ വീഴുകയായിരുന്നു ദീക്ഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മറ്റുരണ്ടുപേരും അപകടത്തിൽപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന അപകടത്തിൽ കുറ്റിക്കോലിൽ നിന്നും എത്തിയ ഫയർഫോഴ്സും ബേഡകം പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനെ തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മുതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം നാടിനെ ദുഃഖത്തിലാക്കി.

0Shares