
വിദ്യാനഗര്‍/ കാസർകോട് : യുവാവിനോട് നഗ്നഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാൾ അറസ്റ്റില്‍. കാസർകോട് ഉളിയത്തടുക്ക സ്വദേശിയായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് ഇന്ന് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കൊല്ലമ്പാടിയിലെ ഹബീബ് മന്‍സിലില്‍ അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടി നല്‍കിയ പരാതിയിലായിരുന്നു പോലീസ് നടപടി . ഇയാളുടെ നഗ്ന ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും അങ്ങിനെ ചെയ്യാതിരിക്കാന്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

ഖാദർ കരിപ്പൊടി സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ഒരു യുവതിയുമായി ചാറ്റ് ചെയ്തിരുന്നു. ഈ യുവതിയുമായുള്ള നഗ്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 25 ലക്ഷം നല്‍കണം എന്നാണ്നൌഫല്‍ ആവശ്യപ്പെട്ടത്.
ഇത്രയും തുക ഇല്ലെന്ന് പറഞ്ഞപ്പോള്‍ 10 ലക്ഷം ആക്കി കുറയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
