
ഹൊസ്‌ദുർഗ് / കാസർകോട്: പതിനൊന്ന് കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമ പ്രകാരം അറസ്റ്റിലായി. വലിയപറമ്പ, പാറക്കടവത് ഹൌസിൽ അബ്ദുള്ളയുടെ മകൻ നസീർ പി.കെ. (38) എന്നയാളെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്.
ഹൊസ്‌ദുർഗ്, നീലേശ്വരം, ചന്തേര, തിരൂർ എന്നി പോലീസ് സ്റ്റേഷനുകളിലെ പരിധിയിൽ കവർച്ച, പിടിച്ചുപറി, നരഹത്യ, മദ്യവിൽപ്പന, അടിപിടി, വഞ്ചന, സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഉൾപ്പെടെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കാസർകോട് ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഐ.പി.എസിൻ്റെ ശുപാർശയെ തുടർന്ന് ജില്ലാ കളക്ടർ ഇമ്പശേഖർ ഐ.എ.എസ് ഇയാളെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
ബാംഗ്ലൂരിലേക്ക് മുങ്ങിയ പ്രതിയെ തന്ത്രപ്രധാന നീക്കത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് സംഘത്തിൽ അബുബക്കർ കല്ലായി, ജിനേഷ്, രാജേഷ് മാണിയാട്ട്, ശിവകുമാർ എന്നിവർ ഉണ്ടായിരുന്നു.
