വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റില്‍; ആശുപത്രി സംരക്ഷണ നിയമം ചുമത്തി, പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റില്‍; ആശുപത്രി സംരക്ഷണ നിയമം ചുമത്തി, പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന്

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റ് ചെയ്‌തത്. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് അറസ്റ്റ്.

മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അമൃത രാഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് മഹേഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഇയാള്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു ഇയാളെ കൊണ്ടുവന്നത്. എന്നാല്‍ അത് പരിശോധിച്ചപ്പോള്‍ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിച്ചു. അസഭ്യം പറഞ്ഞുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

0Shares