അതിര്‍ത്തി കടക്കുന്ന യാത്രക്കാരുടെ ദേഹത്ത് സീല്‍ പതിപ്പിക്കല്‍; നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി മൈസൂര്‍ ജില്ലാ ഭരണകൂടം

  • Post category:news
  • Reading time:1 min read
You are currently viewing അതിര്‍ത്തി കടക്കുന്ന യാത്രക്കാരുടെ ദേഹത്ത് സീല്‍ പതിപ്പിക്കല്‍; നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി മൈസൂര്‍ ജില്ലാ ഭരണകൂടം

ബാവലി ചെക്പോസ്റ്റില്‍ യാത്രക്കാരുടെ കൈയില്‍ സീല്‍ പതിപ്പിക്കുന്ന നടപടി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം. സീല്‍ പതിക്കല്‍ നിര്‍ത്താന്‍ മൈസൂര്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. അതിര്‍ത്തി കടക്കുന്ന യാത്രക്കാരുടെ ദേഹത്ത് കര്‍ണാടക ഉദ്യോഗസ്ഥര്‍ സീല്‍ പതിച്ചിരുന്നു.

നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കളക്ടര്‍ മൈസൂര്‍ ഡെ.കമ്മിഷണറുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സീല്‍ പതിപ്പിക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി വയനാട് ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

0Shares