അമിത വേ​ഗതയിൽ എത്തിയ കാർ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; മൂന്നുപേർ കൊല്ലപ്പെട്ടു, ഞെട്ടിക്കുന്ന അപകടം, വീഡിയോ കാണാം

  • Post category:national / news
  • Reading time:1 min read
You are currently viewing അമിത വേ​ഗതയിൽ എത്തിയ കാർ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; മൂന്നുപേർ കൊല്ലപ്പെട്ടു, ഞെട്ടിക്കുന്ന അപകടം, വീഡിയോ കാണാം

മുംബൈ: അമിത വേ​ഗതയിലെത്തിയ കാർ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മഹാരാഷ്ട്രയിലെ കോൽഹപുരിലാണ് ഞെട്ടിക്കുന്ന അപകടം. ഇതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചൊവാഴ്‌ച ഉച്ചയ്ക്ക് സൈബർ ചൗക്ക് ജങ്ഷനിലാണ് അപകടമുണ്ടായത്.

പാഞ്ഞെത്തിയ കാർ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. 72 കാരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.

അപകടത്തിൽ കാർ ഓടിച്ച വയോധികനും ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് പേരുമാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമാണ്.

അധ്യാപകനായി വിരമിച്ച വസന്ത്.എം ചവാനാണ് കാറോടിച്ചത്. അമിത വേ​ഗതയിൽ വന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares