
താൻ പൊതുവേദിയിലോപാര്‍ട്ടിയുടെ പരിപാടിയിലോ പങ്കെെടുക്കുമ്പോള്‍ ഡി.സി.സിയെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ . 16 വര്‍ഷമായി ചെയ്യുന്ന കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പാര്‍ട്ടി അച്ചടക്കങ്ങൾ ലംഘിക്കുന്നുവെന്നും സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ തള്ളുകയാണ് തരൂർ.
കേരളത്തിൽ എത്തിയ താരിഖ് അന്‍വറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ല. നേതാക്കളുമായി ഒരു അകൽച്ചയും ഇല്ല. നേതാക്കളുമായി സംസാരിക്കുന്നതിന് തടസമില്ല. ആരോടും അമര്‍ഷമില്ല.എന്‍റെ വായിന്ന് അങ്ങിനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ? ഏത് വിവാദമാണ് ഉണ്ടാക്കിയത് എന്നും തരൂര്‍ ചോദിച്ചു.

ആരോടും മിണ്ടാതിരിക്കുന്നില്ല. എന്നോട് സംസാരിച്ചാല്‍ മറുപടി പറയും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ മണ്ഡലത്തിൽ സുഹൃത്ത് ക്ഷണിച്ചിട്ടാണ്. മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർഡൻ കുട്ടികളല്ല. സംസ്ഥാന കോണ്‍ക്ളേവാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്.. ഇതിന്‍റെ സംഘടകരാണ് ആര് അപ്പോള്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നതെന്നും തരൂര്‍ പറഞ്ഞു
