Categories
articles Kerala local news

മാവിനക്കട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റിക്ക് പുതിയ നേതൃത്വം; 2025-26 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയാണ് നിലവിൽ വന്നത്; കൂടുതൽ അറിയാം..

മാവിനക്കട്ട(കാസറഗോഡ്): ചെങ്കള ഗ്രാമ പഞ്ചായത്തിലെ മാവിനക്കട്ട കേന്ദ്രമാക്കി നാല് മഹല്ല് പരിധിയിൽ പ്രവർത്തിച്ച് വരുന്ന തണൽ ചാരിറ്റിക്ക് പുതിയ നേതൃത്വം. നാട്ടിലെ പാവപ്പെട്ടവർക്ക് അത്താണിയായി മാറിയിട്ടുള്ള തണൽ ചാരിറ്റി 2025-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.T K മുഹമ്മദ് ബാവ പ്രസിഡന്റ്, ഹാരിസ്‌ P A ജനറൽ സെക്രെട്ടറി, മുഹമ്മദ് കുഞ്ഞി കരോടി ട്രെഷറർ എന്നിവരെയാണ് തിരഞ്ഞെടുത്തത്. മാവിനക്കട്ടയിലെയും പരിസര പ്രദേശത്തെയും നിരവധി രോഗികൾക്ക് ആശ്വാസകരമാകുന്ന വിധമാണ് തണൽ പ്രവർത്തിക്കുന്നത്. ആവശ്യമുള്ള വീൽ ചെയർ, വാട്ടർബെഡ് തുടങ്ങിയ പാലിയേറ്റീവ് ഉപകരണങ്ങൾ, മയ്യത്ത് കുളിപ്പികുന്നതിനുള്ള ടെന്റ്, മയ്യത്ത് കുളിപ്പിക്കാൻ വേണ്ട മറ്റു സാമഗ്രികൾ എല്ലാം തണലിൻ്റെ കീഴിൽ ലഭ്യാമാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. 05/10/2025 ന് നടന്ന തണൽ ചാരിറ്റി മാവിനക്കട്ടയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

2025-26 വർഷത്തേക്കുള്ള കമ്മിറ്റിയിലെ മറ്റു ഭാരവാഹികൾ: രക്ഷാധികാരികൾ, റഹ്മാൻ കല്ലങ്കോൾ, റഹ്മാൻ പി ഡി, ഹമീദ് N A , ഖാലിദ് എൻ എ, ഹസ്സൻ പി.എ, ഫസൽ ടി.കെ, അസീസ് പി.ഡി, നൂറുദ്ധീൻ P.D, കബീർ റോയൽ, N.K മുഹമ്മദ്, K N മുഹമ്മദ് അജ്‌മാൻ, വൈസ് പ്രെസിഡന്റുമാരായി ഷംസാദ് പള്ളിക്കര, ശരീഫ് മാളിക, റിയാസ് T.N, അഷ്റഫ് N.S, ഖാലിദ് ബാരികാട് (അജ്‌മാൻ) എന്നിവരെ തെരഞ്ഞടുത്തു. ജോയിൻ സെക്രട്ടറിമാരായി മുഹമ്മദ് സമ, ശരീഫ് അൽസനടി, അഷ്റഫ് E A, അഷ്‌റഫ് പീടിക എന്നിവരെയും തെരെഞ്ഞെടുത്തു.

യോഗത്തിൽ റിയാസ് ടി.എൻ പ്രാർത്ഥന നടത്തി. റഹ്മാൻ കല്ലങ്കോൾ, റഹ്മാൻ P D, ഖാലിദ് എൻ എ, ഹസ്സൻ പി എ, ഹമീദ് N A, അസീസ് പി ഡി, ഹാരിസ് പി എ, മുഹമ്മദ് ടി കെ, അഷ്റഫ് ഇ എ, അഷ്റഫ് ബി എൻ, ജാഫർ പേര, കബീർ റോയൽ, അഷ്റഫ് എൻ സ്‌, മുഹമ്മദ് കരോടി, നിസാം അജ്‌മാൻ, ഇബ്രാഹിം പി എം, ശരീഫ് മാളിക, ശരീഫ് അൽസനടി, അബ്ദുല്ല ബാരിക്കാട്, അഷ്റഫ് എൻ പി, ഇസ്മായിൽ കരോടി, മുഹമ്മദ് സമ, ഷഫീക് പൂക്കായി, ഖലീൽ മീത്തൽ പുര ഇസ്മായിൽ N A, ബഡുവൻ കുഞ്ഞി കീകിരിമൂല, മുഹമ്മദ് പട്ലം, ബശീർ വൈ എൻ, അസീസ് എ കെ എന്നിവർ പങ്കെടുത്തു. മുൻ സെക്രെട്ടറി ഹമീദ് N A സ്വാഗതവും, ഹാരിസ് P A നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest