Categories
ചാൻസിലറുടെ ഉത്തരവിനെതിരെ ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം കാഞ്ഞങ്ങാട്ടും; ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്തരവിൻ്റെ കോപ്പി കത്തിച്ച് ഉദ്ഘാടനം ചെയ്തു
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..

കാഞ്ഞങ്ങാട്: സർവ്വകലാശാലകളിൽ ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കുവാനുള്ള ചാൻസിലറുടെ ഉത്തരവിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ച്
യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടച്ചേരി കുന്നുമ്മൽ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രതിഷേധ പ്രകടനം കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് പരിസരത്ത് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്തരവിൻ്റെ കോപ്പി കത്തിച്ച് യുവജന പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിത നാലപ്പാടം, വി.പി.അമ്പിളി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ഗിനീഷ് സ്വാഗതം പറഞ്ഞു.
Also Read











