Categories
പാകിസ്ഥാനിൽ ടാങ്കർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം; നിരവധി ആളുകൾക്ക് പരിക്കേറ്റു; മരണസംഖ്യ കൂടുകയാണ്..
Trending News





ദില്ലി: പാകിസ്ഥാനിൽ ടാങ്കർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം. 60 ഓളം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടുപേർ മരിച്ചതായാണ് വിവരം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ നൗഷ്കി ജില്ലയിൽ തിങ്കളാഴ്ച രാവിലെ ടാങ്കർ മറിഞ്ഞുണ്ടായ അപകടമാണ് വലിയ സ്ഫോടനത്തിൽ കലാശിച്ചത്. ഇന്ധനം ചോർന്നൊലിക്കുന്നത് തടയുന്നതിനിടെയാണ് അപകടം. അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിലെ ആളുകളുമാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായത്. ടാങ്കർ ഡ്രൈവറും ഒരു കാഴ്ചക്കാരനും കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ സിവിൽ ആശുപത്രി സന്ദർശിക്കുകയും ഇരകൾക്ക് ഏറ്റവും മികച്ച പരിചരണം നൽകാൻ ഡോക്ടർമാരോട് നിർദ്ദേശിക്കുകയും ചെയ്തു. ഗുരുതര പറിക്കുള്ളവരെ തെക്കൻ നഗരമായ കറാച്ചിയിലേക്ക് ഹെലികോപ്റ്റർ വഴി കൊണ്ടുപോയതായും അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാനിൽ ഇന്ധന ടാങ്കർ അപകടം പതിവാകുകയാണ്. 2017-ൽ പഞ്ചാബ് പ്രവിശ്യയിലെ അഹമ്മദ്പൂർ ഈസ്റ്റിൽ, ചോർന്നൊലിക്കുന്ന ഇന്ധനം ശേഖരിക്കാൻ ശ്രമിച്ചപ്പോൾ ഒരു ഇന്ധന ടാങ്കറിന് തീപിടിച്ച് 200-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ ഇന്ത്യ – പാക്ക് ബന്ധം വഷളായതിന് പിന്നാലെ പാകിസ്ഥാനിലും ഇന്ത്യയിലും നടക്കുന്ന സംഭവങ്ങൾ അന്തർ ദേശിയ മാധ്യമങ്ങൾ വലിയ ഗൗരവത്തിലാണ് കൈകാര്യം ചെയ്യുന്നത്.
Also Read

Sorry, there was a YouTube error.