ഒരു മിനിറ്റിനുള്ളിൽ വേദനയില്ലാത്ത മരണം; സ്വിറ്റ്സർലൻഡിൽ ‘ആത്മഹത്യാ യന്ത്രം’ നിയമ വിധേയമാക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഒരു മിനിറ്റിനുള്ളിൽ വേദനയില്ലാത്ത മരണം; സ്വിറ്റ്സർലൻഡിൽ ‘ആത്മഹത്യാ യന്ത്രം’  നിയമ വിധേയമാക്കുന്നു

ലോകത്താദ്യമായി സ്വിറ്റ്സർലൻഡിൽ ആത്മഹത്യാ യന്ത്രം നിയമവിധേയമാക്കുന്നു. ഒറ്റ നോട്ടത്തിൽ ശവപ്പെട്ടി പോലെ തോന്നിക്കുന്ന യന്ത്രമാണിത് . ഒരു മിനിറ്റിനുള്ളിൽ വേദനയില്ലാത്ത മരണം സംഭവിക്കുമെന്ന് മെഷീൻ നിർമാതാക്കൾ അവകാശപ്പെടുന്നത്. ന്യൂസിലൻഡിൽ ദയാവധം അനുവദനീയമാണ്.

കഴിഞ്ഞ വർഷം 1300 ഓളം പേരെയാണ് രാജ്യത്ത് ദയാവധത്തിന് വിധേയരാക്കിയത്. മെഷീനിനുള്ളിൽ നിന്ന് തന്നെ ഇത് പ്രവർത്തിപ്പിക്കാം. പൂർണമായും അവശരായവർക്ക് കണ്ണടച്ചാലും യന്ത്രം പ്രവർത്തിപ്പിക്കാം. മെഷീൻ ഉപയോക്താവിൻ്റെ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകാം .മരണം സംഭവിച്ചാൽ ശവപ്പെട്ടിയായും ഉപയോഗിക്കാം.

ഇതിനായി ബയോഡീഗ്രേഡബിൾ ക്യാപ്‌സ്യൂൾ അടിത്തട്ടിൽ നിന്ന് വേർപെടുത്തുകയും ചെയ്യാം . നോൺ – പ്രോഫിറ്റ് ഓർഗനൈസേഷനായ എക്സിറ്റ് ഇൻ്റർനാഷണൽ ഡയറക്ടർ ഡോ. ഫിലിപ് നിഷ്കെയാണ് ഈ മെഷീനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.മെഷീനെതിരെ വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു.

ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമൊക്കെ വിമർശകർ പറയുന്നു. നിലവിൽ, രണ്ട് സാർകോ പ്രോട്ടോ ടൈപ്പുകൾ മാത്രമേ നിലവിലുള്ളൂ, എന്നാൽ എക്‌സിറ്റ് ഇന്റർനാഷണൽ പുതിയ യന്ത്രം അടുത്ത വർഷം സ്വിറ്റ്‌സർലൻഡിൽ പ്രവർത്തനത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

0Shares