Categories
ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കറെ കാസർകോട് എത്തിച്ചു; വലിയ സ്വീകരണം നൽകി ആനയിച്ചു; സ്റ്റേഡിയത്തിലേക്കുള്ള റോഡിന് അദ്ദേഹത്തിൻ്റെ പേരിട്ടു; പിന്നീട് സംഭവിച്ചത്..
Trending News





കാസർകോട്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർക്ക് കാസർകോട് നൽകിയത് വലിയ വരവേൽപ്പാണ്.കാസർകോട് നഗരസഭയുടെ വിദ്യാനഗർ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനിൽ ഗവാസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ് എന്ന് നാമകരണം ചെയ്തു. ഇനി മുതൽ സുനിൽ ഗവാസ്കർ റോഡ് എന്ന അറിയപ്പെടും. കാസർകോട് നഗരസഭയുടെ ക്ഷണം സ്വീകരിച്ച് നേരിട്ട് എത്തിയാണ് റോഡിന് നാമകരണം നടത്തിയത്. തുറന്ന വാഹനത്തിൽ നിരവധി ആളുകളുടെയും നിരവധി വാഹങ്ങളുടെയും അകമ്പടിയോടെ അദ്ദേഹത്തെ പരിപാടി സംഘടിപ്പിച്ച വേദിയിലേക്ക് ആനയിച്ചു. കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ഡി ശിൽപ, എ.എസ്.പി ബാലകൃഷ്ണൻ നായർ നഗരസഭ അധ്യക്ഷൻ അബ്ബാസ് ബീഗം അടക്കം കായിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ബിസ്സിനസ്സ് രംഗത്തെ പ്രമുഖരടക്കം നിരവധിപേർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.