തൊഴിലാളികളുടെ തിരികെ യാത്ര; ലോക് ഡൗണ്‍ ഉറപ്പാക്കണം, അതിര്‍ത്തികള്‍ അടക്കണം’; സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing തൊഴിലാളികളുടെ തിരികെ യാത്ര; ലോക് ഡൗണ്‍ ഉറപ്പാക്കണം, അതിര്‍ത്തികള്‍ അടക്കണം’; സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

രാജ്യത്തെ സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും വേതനവും നല്‍കിക്കൊണ്ട് അവര്‍ താമസിക്കുന്നിടത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാടകയ്ക്ക് നില്‍ക്കുന്നവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുന്ന ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിഥി തൊഴിലാള്‍കള്‍ക്കുള്‍പ്പെടെ ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ വരുന്ന ബസുകള്‍ നിര്‍ത്തി നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈന് വിധേയരാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ആളുകള്‍ക്ക് ലഭ്യമാക്കണമെന്നും കേന്ദ്രം അറിയിച്ചു. 21 ദിവസം രാജ്യത്ത് ലോക് ഡൗണ്പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയ വിഭാഗം അതിഥിതൊഴിലാളികള്‍ നാട്ടിലേക്ക് തിരികെപോകാനുള്ള ശ്രമത്തിലാണ്. ദല്‍ഹിയില്‍ നിന്നും മറ്റ് സിറ്റികളില്‍ നിന്നും അതിസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.

0Shares