കര്‍ണാടകയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് അപകടം; 9 മരണം, 11 പേര്‍ക്ക് പരുക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് അപകടം; 9 മരണം, 11 പേര്‍ക്ക് പരുക്ക്

കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ധാര്‍വാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ 20 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. മാനസുര ഗ്രാമത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ക്രൂയിസര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. അനന്യ (14), ഹരീഷ് (13), ശില്‍പ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35) എന്നിവര്‍ സംഭവസ്ഥലത്തും ചന്നവ (45), മനുശ്രീ (45) എന്നിവര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരുക്കേറ്റ 11 പേരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares