മദ്യം നൽകി ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; ഇരുപത്തിമൂന്നുകാരി അറസ്റ്റിൽ

  • Post category:national / news
  • Reading time:1 min read
You are currently viewing മദ്യം നൽകി ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; ഇരുപത്തിമൂന്നുകാരി അറസ്റ്റിൽ

മദ്യം നൽകി ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിമൂന്നുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം.

കുട്ടിയുടെ ബന്ധുവിൻ്റെ അയല്‍ക്കാരിയാണ് പിടിയിലായ യുവതി. നാസിക് സ്വദേശിയാണ് ഇവര്‍. കുട്ടി താമസിക്കുന്ന കല്യാണ്‍ ഈസ്റ്റിലെ വീട്ടിലേക്ക് മിക്കപ്പോഴും ബന്ധു പ്രതിയെയും കൂട്ടി വരാറുണ്ടായിരുന്നു. ഇതോടെ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ കുട്ടി പരിചയപ്പെട്ടു. തുടര്‍ന്ന് ബന്ധുവീട്ടില്‍ പോകുമ്പോഴൊക്കെ കുട്ടി അയല്‍ക്കാരിയെ കാണുന്നതും പതിവായി. ഒരിക്കല്‍ വീട്ടിലേക്ക് ക്ഷണിച്ച കുട്ടിക്ക് യുവതി മദ്യം നല്‍കി. പിന്നാലെ അശ്ലീല വീഡിയോ കാണിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഇത് പല ദിവസങ്ങളിലും ആവര്‍ത്തിച്ചു. പീഡന ദൃശ്യങ്ങള്‍ ഫോണിലും പകര്‍ത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടി മദ്യത്തിന് അടിമയായി. മദ്യപിച്ച് കുട്ടി വീട്ടില്‍ വരുന്നതും പതിവായി. പകല്‍ മുഴുവന്‍ മൊബൈലില്‍ സംസാരിക്കുമായിരുന്നു. പഠനത്തിലും 15കാരന്‍ പിന്നാക്കം പോയതോടെ വീട്ടുകാര്‍ക്ക് ആശങ്കയായി. തുടര്‍ന്ന് കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു.

വീട്ടുകാര്‍ ഇക്കാര്യം ചോദ്യം ചെയ്തതോടെ കുട്ടി സത്യം പറയുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭിവണ്ടിയിലെ ചൈല്‍ഡ് ഇംപ്രൂവ്മെന്റ് ഹോമില്‍ പ്രവേശിപ്പിച്ചു.കുട്ടിയെ പലതവണ കൗണ്‍സിലിംഗ് നടത്തിയെന്നാണ് വിവരം.മകനെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ കുടുംബം കോള്‍സെവാഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

0Shares